കാന്‍സര്‍ കേട്ടു പരിചയിച്ച വാക്കാണെങ്കിലും ഈ ഭീകരന്‍ നമ്മളെ പേടിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എത്രയൊക്കെ വിട്ടു നിന്നാലും നമ്മുടെ കൂടെയുള്ളവരില്‍ പലരേയും ഈ ഭീകരന്‍ പിടികൂടുന്നുണ്ട്.
ആര്‍ക്കെന്നോ എങ്ങനെയെന്നോ എപ്പോഴെന്നോ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കാന്‍സര്‍ പിടിമുറുക്കുന്നു. എന്നാല്‍ നമുക്ക് പരിചിതമല്ലാത്ത പല കാരണങ്ങളും കാന്‍സര്‍ ഉണ്ടാക്കുന്നുണ്ട്. നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്ന ഇത്തരം ചില കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
$മധുരം ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാവില്ല. സന്തോഷം വന്നാല്‍ ഉടന്‍ അതൊരു മധുരം നല്‍കി പ്രകടിപ്പിക്കാനാണ് നമ്മളില്‍ പലും ശ്രദ്ധിക്കുന്നത്. എന്നാല്‍ പലപ്പോഴും നമ്മുടെ സന്തോഷത്തിനും ഭക്ഷണത്തിനും രുചി കൂട്ടാന്‍ ശ്രമിക്കുന്ന ഇത്തരം കൃത്രിമ മധുരങ്ങള്‍ കാന്‍സറിന് നമ്മുടെ ശരീരത്തില്‍ ആധിപത്യം ഉറപ്പിക്കാനുള്ള അവകാശം നല്‍കുകയാണ് ചെയ്യുന്നത്.
നമ്മള്‍ അറിയാതെയാണെങ്കിലും എക്‌സ്‌റെ എന്ന ഭീകരനെ പലപ്പോഴും ജീവിതത്തില്‍ ആശ്രയിക്കുന്നു. ചെറിയ ചെറിയ പരിക്കുകള്‍ക്ക് പോലും എക്‌സ്‌റെ എടുക്കുന്നത് ക്യാന്‍സര്‍ ഉണ്ടാക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല.
ദിവസവും ഹോട്ട്‌ഡോഗെന്ന വില്ലനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ ആയുസ്സിന്റെ കാര്യത്തില്‍ തീരുമാനമാകാന്‍ അധികം പ്രയാസപ്പെടേണ്ടി വരില്ല. ഇത് കുടലിലെ കാന്‍സറിന് കാരണമാകും എന്നതാണ് യാഥാര്‍ത്ഥ്യം.
വെള്ളം കുടിയ്ക്കുന്നത് നല്ല ശീലമാണ്. എന്നാല്‍ അമിതമായ തോതില്‍ കുപ്പിവെള്ളത്തെ ആശ്രയിക്കുന്നത് ക്യാന്‍സറിനെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. കുപ്പി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
അതെ സത്യമാണ് പലപ്പോഴും ശരിയായ മാര്‍ഗ്ഗത്തിലൂടെയല്ലാത്ത സെക്‌സിലൂടെ പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ് ആണ് കാന്‍സറിന് മറ്റൊരു കാരണം
ഇന്നത്തെ കാലത്ത് മൊബൈല്‍ ഇല്ലാതെ ഒരു നിമിഷം പോലും പലര്‍ക്കും ജീവിയ്ക്കാന്‍ കഴിയില്ല. അത്ര കണ്ട് അത്യാവശ്യമായി മാറിയിരിക്കുന്നു. എന്നാല്‍ ഓരോ നിമിഷവും ഇത് കാന്‍സറിലേക്ക് നമ്മളെ അടുപ്പിക്കുകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
പല്ലില്‍ പോട് വന്നാല്‍ നമ്മള്‍ ഉടന്‍ തന്നെ ദന്തഡോക്ടറെ കാണുന്നു. ഇത്തരത്തില്‍ പല്ലിന്റെ പോട് അടയ്ക്കാന്‍ ഉപയോഗിക്കുന്ന മെര്‍ക്കുറി വരെ കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ മുന്നിലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചിലര്‍ക്ക് കാപ്പി കുടിച്ചില്ലെങ്കില്‍ ആ ദിവസം തന്നെ പോക്കാണ് എന്ന ചിന്തയാണ്. എന്നാല്‍ കാപ്പി അമിതമായി കുടിയ്ക്കുന്നത് കാന്‍സര്‍ ഉണ്ടാക്കും എന്നതും നിസ്സംശയം പറയാവുന്നതാണ്.
വിപണിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റു പോകുന്ന ഒന്നാണ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍. ഇത് കാന്‍സര്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട.
Post Your Comments