ഭോപ്പാല്‍ : മധ്യപ്രദേശില്‍ രണ്ട് കുട്ടി നയം തെറ്റിച്ച മൂന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി പോയി. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായുള്ള രണ്ട് കുട്ടി നയം തെറ്റിച്ച് മൂന്ന് കുട്ടികളുടെ പിതാവായ മൂവരെയും ജോലിയില്‍ നിന്നും പിരിച്ചുവിട്ടാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ജനസംഖ്യ നിയന്ത്രിക്കുന്നതിനായാണ് ഇവിടെ മധ്യപ്രദേശ് സര്‍ക്കാര്‍ നിയമം കര്‍ക്കശമാക്കിയത്. 1961ലെ സിവില്‍ സര്‍വീസസ് റൂള്‍സ് ലംഘിച്ചുവെന്നാരോപിച്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. കല്യാണ്‍ സിംഗ് ഠാക്കൂര്‍, ചന്ദ ഠാക്കൂര്‍, ലാല്‍ചന്ദ് ബര്‍മന്‍ എന്നീ ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്.
മൂവരും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പ്യൂണ്‍ ആയിരുന്നു. ഒരു വര്‍ഷം നീണ്ടു നിന്ന വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് നടപടി. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി രണ്ടിലധികം കുട്ടികള്‍ക്ക് ജന്മം നല്‍കിയ പതിനൊന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടി ഉടന്‍ നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments