Uncategorized

കുറഞ്ഞ നിരക്കില്‍ തലസ്ഥാനത്താദ്യമായി ഹിന്ദ്‌ലാബ് ഒ.പി ക്ലിനിക്കുകള്‍

തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ ആരോഗ്യ പരിരക്ഷാസേവനം ലഭ്യമാക്കുതിനായി തലസ്ഥാനത്ത് ഇതാദ്യമായി പൊതുമേഖലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഔട്ട്‌ പേഷ്യന്റ് ക്ലിനിക്കുകള്‍ തുടങ്ങുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ് കെയറിന്റെ കീഴിലുള്ള ഹിന്ദ് ലാബ്‌സ് ഡയഗ്നോസ്റ്റിക് സെന്റര്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിന് എതിര്‍വശത്തുള്ള ട്രിഡ സോപാനം കോംപ്ലക്‌സിലാണ് ഒപിഡി ക്ലിനിക്കുകള്‍ തുടങ്ങുത്. തിങ്കളാഴ്ച (ജൂലൈ നാല്) പ്രവര്‍ത്തനമാരംഭിക്കുന്ന ഇവിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭിക്കും.

രണ്ടു ഷിഫ്റ്റുകളിലായാണ് ഒപിഡി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക, രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകുരേം നാലു മുതല്‍ രാത്രി എട്ടുമണി വരെയും. വിദഗ്ധഡോക്ടര്‍മാരുടെ കീഴില്‍ ജനറല്‍ മെഡിസിന്‍, ഡയബറ്റോളജി, ഇഎന്‍ടി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, നെഫ്രോളജി, ഓഫ്താല്‍മോളജി, പള്‍മണോളജി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ് എന്നീ വിഭാഗങ്ങളിലാണ് ക്ലിനിക്കുകളുള്ളത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലും നെഫ്രോളജി വിഭാഗം മുന്‍ മേധാവിയുമായ ഡോ.രാംദാസ് പിഷാരടി, മെഡിക്കല്‍ കോളജിലെ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം മുന്‍മേധാവി ഡോ.സെല്‍വിന്‍, കേരളത്തിലെ ആദ്യ ഡയബറ്റിക്ക് ക്ലിനിക്കിന്റെ മേധാവിയും ആരോഗ്യ വകുപ്പില്‍ ചീഫ് ഫിസിഷ്യനുമായിരുന്നു ഡോ.ദിനേശ് പ്രഭു തുടങ്ങി പ്രമുഖ ഡോക്ടര്‍മാരാണ് ക്ലിനിക്കുകള്‍ക്ക് നേതൃത്വം നല്‍കുത്. ഹിന്ദ് ലാബ്‌സിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബില്‍ സ്വകാര്യ ലാബുകളെക്കാള്‍ 30 മുതല്‍ 60 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ പരിശോധനകള്‍ നടത്താം. പരിശോധനാഫലം ഓലൈനിലൂടെയും എസ്.എം.എസിലൂടെയും ലഭ്യമാക്കുകയും ചെയ്യും.

എക്‌സ്‌റെ, ഇസിജി, ഇക്കോ കാര്‍ഡിയോഗ്രാഫി, പിഎഫ്ടി, എന്‍ഡോസ്‌കോപ്പി, ടിഎംടി, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ഹോള്‍ഡര്‍ തുടങ്ങിയ പരിശോധനകള്‍ക്കുപുറമെ ഫാര്‍മസിയില്‍ അവശ്യമരുന്നുകളും ലഭ്യമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഹോം ‘ഡ് കളക്ഷന്‍ സൗകര്യവുമുണ്ട്. സീനിയര്‍ സിറ്റിസണ്‍ ഹെല്‍ത്ത് ചെക്കപ്പ്, ജനറല്‍ ഹെല്‍ത്ത് ചെക്കപ്പ്, ചൈല്‍ഡ് ഹെല്‍ത്ത് ചെക്കപ്പ് തുടങ്ങിയ ആരോഗ്യ പരിശോധനാ പാക്കേജുകളും ലഭ്യമാണ്.

ഹിന്ദ്‌ലാബിലെ നിരക്കുകള്‍ ഇവയാണ്, ബ്രായ്ക്കറ്റില്‍ സ്വകാര്യ ലാബ് നിരക്കുകള്‍: കൊളസ്‌ട്രോള്‍ 31 രൂപ (45-80), ഷുഗര്‍ 15 (25-30), ലിപ്പിഡ് പ്രൊഫൈല്‍ 229 (320-440), ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ് 229(330-450), തൈറോയ്ഡ് ഹോര്‍മോ പ്രൊഫൈല്‍ ടെസ്റ്റ് 210(300-450), എച്ച്‌സിവി ആര്‍എന്‍എ-പിസിആര്‍ ക്വാണ്ടിറ്റേറ്റിവ് 2530 (3700-6700), അള്‍ട്രാ സൗണ്ട് സ്‌കാന്‍ 400(650-700).

സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ കൃത്യതയും ഗുണനിലവാരമുള്ളതുമായ സേവനം ഉറപ്പാക്കുന്നതിലുടെ സ്വകാര്യമേഖലയുടെ ചൂഷണം തടയുകയും ഉന്നത നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പുവരുത്തുകയും കാലതാമസമില്ലാതെ സ്‌കാനിംഗ്, ലാബ് റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കുകയുമാണ് ഹിന്ദ് ലാബ്‌സിന്റെ ലക്ഷ്യമെന്ന് എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ അധികൃതര്‍ അറിയിച്ചു. സേവനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ 9400027969, 0471-2443445, 2443446 എീ നമ്പരുകളില്‍ നിന്ന് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button