NewsInternational

തടി കൂടിയോ ? ടെന്‍ഷനടിച്ച താരസുന്ദരിയ്ക്ക് പിന്നെ സംഭവിച്ചത് ‘വെളുക്കാന്‍ തേച്ചത് പാണ്ടായി’ എന്ന അവസ്ഥ തടി കുറയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പായി കാണാം ആ വീഡിയോ

കാലിഫോര്‍ണിയ : റെയ്ച്ചല്‍ റാഫേല്‍ ഒരു സുന്ദരിയായിരുന്നു. പത്തുവര്‍ഷം മുന്‍പുവരെ അഭിനയശേഷി കൊണ്ട് ഈ കാലിഫോര്‍ണിയന്‍ സുന്ദരി പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ഇവരുടെ രൂപം കണ്ടാല്‍ ആര്‍ക്കും തിരിച്ചറിയാനാവില്ല.എല്ലും തോലുമായ ഈ രൂപം പഴയ റെയ്ച്ചലിന്റെ ഓര്‍മ്മ മാത്രമാണ്.

റെയ്ച്ചലിനു എന്താണ് സംഭവിച്ചത്? അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ തടി കൂടിയത് കൊണ്ടാണോ എന്ന് ആധി തുടങ്ങി. പോംവഴി ആലോചിച്ചു. വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അത് അവരെ എത്തിച്ചത് അനോറെക്‌സിയ എന്ന അവസ്ഥയില്‍. ശരീരസൗന്ദര്യത്തില്‍ അമിതമായ ഉല്‍കണ്ഠമൂലം ഭക്ഷണത്തോട് വെറുപ്പു തോന്നുന്ന അവസ്ഥയാണിത്. ഭക്ഷണം കഴിയ്ക്കാതെ തൂക്കം പതിനെട്ടു കിലോയായി കുറഞ്ഞു. ജീവിയ്ക്കുന്ന മമ്മി എന്നുവരെ കണ്ടവര്‍ റെയ്ച്ചലിനെ വിശേഷിപ്പിച്ച് തുടങ്ങി. പലയിടത്തും ചികിത്സ തേടിയെങ്കിലും ഫലമില്ലായിരുന്നു. വൃക്കയെയും ഹൃദയത്തെയും രോഗം ബാധിച്ചുതുടങ്ങി.

ഭര്‍ത്താവിന്റെ സ്‌നേഹപരിചരണങ്ങളാണ് കടുത്ത മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും റേച്ചലിനെ രക്ഷിച്ച് നിര്‍ത്തിയത്. സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായതോടെ ചികിത്സയ്ക്കായി സാമ്പത്തികമായും മുന്നോട്ട് നീങ്ങാന്‍ പറ്റാതായപ്പോള്‍ അദ്ദേഹമാണ് റെയ്ച്ചലിന്റെ അവസ്ഥ വീഡിയോ എടുത്ത് നെറ്റിലിട്ടത്.ഇപ്പോള്‍ ചികിത്സയ്ക്കുള്ള പണം പലയിടങ്ങളില്‍ നിന്നായി ലഭിച്ചുതുടങ്ങി. റേച്ചല്‍ ഇപ്പോള്‍ ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവിന്റെ വഴിയിലാണ്.

 

 

shortlink

Post Your Comments


Back to top button