ചെന്നൈ : എടിഎം കൗണ്ടറില്‍ നിന്നും പണം ലഭിച്ചില്ല. തുടര്‍ന്ന് ദേഷ്യം പിടിച്ച യുവാവ് മെഷീന്‍ തല്ലിപൊളിച്ചു. സംഭവത്തില്‍ കൂടലൂര്‍ സ്വദേശിയായ വീരന്‍(30) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പണം ലഭിക്കാത്തതിന്റെ ദേഷ്യത്തിന് യുവാവ് കൗണ്ടറിലെ സിസിടിവി ക്യാമറയും തല്ലി തകര്‍ത്തു. സഹോദരിയുടെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ പണം എടുക്കുന്നതിന് യുവാവ് എടിഎം കൗണ്ടറില്‍ കയറിയപ്പോഴാണ് മെഷീന്‍ വര്‍ക്ക് ചെയ്യാതിരുന്നത്. ദേഷ്യത്തില്‍ മെഷീനും കൗണ്ടറിലെ ക്യാമറയും, പുറത്ത് പാര്‍ക്ക് ചെയ്ത ബൈക്കിലെ കണ്ണാടിയും ഇയാള്‍ നശിപ്പിച്ചു. രാത്രി പെട്രോളിങിന് എത്തിയ പോലീസാണ് സംഭവ സ്ഥലത്ത് വെച്ച് യുവാവിനെ അറസ്റ്റ് ചെയ്തത്.
Post Your Comments