Kerala

മൊബൈല്‍ ടവറിനെതിരെ കുട്ടികള്‍ പ്രതിഷേധ കത്തയച്ചു

പാലാ ● ജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ ജില്ലാ കളക്ടര്‍ക്ക് കത്തയച്ച് കുരുന്നുകളുടെ പ്രതിഷേധം. മൂന്നാനി സെന്റ് പീറ്റേഴ്‌സ് പള്ളിക്കു സമീപം സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവര്‍ നിര്‍മ്മിക്കുന്നത് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് കുരുന്നുകള്‍ പ്രതിഷേധ കത്തുകള്‍ ജില്ലാ കളക്ടര്‍ക്ക് അയച്ചത്. ഇരുനൂറോളം കുരുന്നുകളാണ് കളക്ടറുടെ പേരില്‍ ടവറിനെതിരെ കത്തു തയ്യാറാക്കിയത്.

ജനദ്രോഹ ടവറിന്റെ അനുമതി റദ്ദാക്കുക, ജനങ്ങളുടെ ഭീതി അകറ്റുക, തെറ്റായ റിപ്പോര്‍ട്ട് നല്‍കി അനുമതി നല്‍കിയത് അന്വേഷിക്കുക, ആരോഗ്യത്തോടെ ജീവിക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കുട്ടികള്‍ ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button