ഒരു സ്ത്രീയുടെ ജീവിതത്തില്‍ കടന്നുപോകുന്ന ഏറ്റവും വേദനാജനകമായ നിമിഷമാണ് പ്രസവം. എന്നാൽ ആ വേദനയ്ക്കിടയിലും സ്വന്തം പ്രസവം ക്യാമറയിൽ പകർത്തിയ ഫോട്ടോഗ്രാഫറായ ഈ അമ്മയുടെ ധൈര്യം സമ്മതിക്കേണ്ടതാണ്. കാലിഫോര്‍ണിയ സ്വദേശിയായ ലിസാ റോബിന്‍സണ്‍ വാര്‍ഡ് എന്ന പ്രഫഷണല്‍ ഫോട്ടോഗ്രാഫറാണ് വേദന കടിച്ചമര്‍ത്തി തന്റെ പൊന്നോമനയുടെ ജനനത്തെ പകര്‍ത്തിയത്.
ഗര്‍ഭിണിയായ സമയം തൊട്ടുതന്നെ പ്രസവം സ്വന്തമായി പകര്‍ത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതെത്രത്തോളം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നതില്‍ സംശയമുണ്ടായിരുന്നുവെന്നു പറയുന്നു ലിസ.അങ്ങനെ അനോറ എന്ന തന്റെ കണ്മണി പിറന്നു വീഴുന്ന ഓരോ നിമിഷവും ലിസ പകര്‍ത്തിയെടുത്തു. വേദന ആരംഭിക്കുന്നുവെന്നു തോന്നിയപ്പോള്‍ തന്നെ ക്യാമറയുള്പ്പെടെയുള്ളവ സജ്ജീകരിച്ച് ആശുപത്രിയിലേക്കു പോകുവാന്‍ തയ്യാറെടുത്തു.
പിന്നീടു താന്‍ പ്രസവം ചിത്രീകരിക്കുന്നതില്‍ പ്രശ്നമുണ്ടോയെന്നു ഡോക്ടര്‍മാരോടു ചോദിച്ചു. ഡോക്ടര്‍ അനുമതി നല്‍കിയതോടെ സന്തോഷമായി. എങ്ങനെയോ ക്യാമറ കയ്യില്പിടിച്ച് ചുറ്റിലുള്ളതെല്ലാം പകര്‍ത്തിക്കൊണ്ടിരുന്നു. ഇപ്പോള്‍ ഈ ചിത്രങ്ങളിലോരോന്നിലേക്കും കണ്ണോടിക്കുമ്പോള്‍ തന്റെ മകള്‍ പിറന്നുവീണ നിമിഷം മനസിലേക്ക് ഓടിയെത്തുമെന്നു പറയുന്നു ലിസ. മകളെ ആദ്യമായി കണ്ടപ്പോള്‍ ഭര്‍ത്താവു നിറകണ്ണുകളോടെ അവളെ കോരിയെടുത്ത ഫോട്ടോയാണ് തനിക്കേറ്റവും പ്രിയം. ഡോക്ടര്‍മാരുടെയും ആശുപത്രി അധികൃതരുടെയും പൂര്‍ണ സഹകരണം കൂടിയാണു തന്റെ പ്രസവവും ഒപ്പം ഫോട്ടോഗ്രാഫിയും മനോഹരമാക്കിയത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ഒട്ടേറെ പേര് തന്നെ അഭിനന്ദിച്ചു രംഗത്തെത്തിയെന്നും ലിസ പറയുന്നു. 14 മണിക്കൂറാണ് ലിസ ലേബര്‍ റൂമിൽ ചിലവഴിച്ചത്.
Post Your Comments