Kerala

കൊല്ലത്തു മന്ത്രിയും എംപിയും തമ്മിലുള്ള പോര്‍വിളി രൂക്ഷമാകുന്നു.

കൊല്ലം : കൊല്ലത്തു മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും എംപി പ്രേമചന്ദ്രനും തമ്മിലുള്ള പോര്‍വിളി രൂക്ഷമാകുന്നു. എംപി പ്രേമചന്ദ്രനെ ജില്ലയില്‍ മന്ത്രിതലത്തില്‍ വിളിക്കുന്ന വികസനപ്രവര്‍ത്തന അവലോകന യോഗങ്ങളില്‍ നിന്ന് തുടര്‍ച്ചയായി ഒഴിവാക്കുന്നതാണു പ്രശ്‌നത്തിനു കാരണം. ചര്‍ച്ചകളില്‍ നിന്നു തന്നെ ഒഴിവാക്കുന്നതു ശരിയല്ലെന്നു വ്യക്തമാക്കി എംപി പ്രേമചന്ദ്രന്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്കു കഴിഞ്ഞദിവസം കത്തു നല്‍കി.ലോക്‌സഭാംഗമെന്ന നിലയില്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന വികസന അവലോകന യോഗങ്ങളില്‍ പങ്കെടുക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും കത്തില്‍ പ്രേമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ എംപിയുടെ കത്തിനെക്കുറിച്ച് രൂക്ഷമായ ഭാഷയിലാണ് മന്ത്രി പ്രതികരിച്ചത്. മാലിന്യസംസ്‌കരണത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ എംപി പങ്കെടുത്തില്ല. ദേശീയപാതയുമായി ബന്ധപ്പെട്ട യോഗമാണു പ്രേമചന്ദ്രന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതു കഴിഞ്ഞകാല പ്രവൃത്തികളുടെ തുടര്‍ച്ചയായിരുന്നു. പ്രേമചന്ദ്രന്‍ എംപിയായശേഷം ദേശീയപാത 744 ന്റെ ഒരു യോഗവും വിളിച്ചിട്ടില്ലെന്നും പ്രേമചന്ദ്രന്‍ ഒന്നും ചെയ്യാതിരിക്കുകയും മറ്റുള്ളവര്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ അതിനോട് അസഹിഷ്ണുത കാട്ടുകയും ചെയ്യുന്നതു ശരിയല്ലെന്നും മന്ത്രി പ്രതികരിച്ചു.

തുടര്‍ന്ന് മന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ചു പ്രേമചന്ദ്രന്‍ രംഗത്തെത്തി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എംപി യോഗം വിളിച്ചില്ലെന്ന മന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധമാണ്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് എംപി യുടെ അധ്യക്ഷതയില്‍ കൊല്ലത്തു പല തവണ അവലോകനയോഗം നടന്നിട്ടുണ്ട്. അവ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ മന്ത്രിയെ ഓര്‍മിപ്പിച്ചു. എംപി എന്ന നിലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ താന്‍ നടത്തിയ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ കൂടി കൊണ്ടാണു കൊല്ലം ബൈപാസിന്റെയും ദേശീയപാത 744 ഉള്‍പ്പെടെയുള്ള ദേശീയപാതകളുടെയും വികസനം സാധ്യമായതെന്നു മന്ത്രി മനസ്സിലാക്കണമെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button