Kerala

കെ.മുരളീധരന്റെ മകന്‍ വിവാഹിതനായി

ഗുരുവായൂര്‍ ● മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകന്റെ ചെറുമകനും കെ.മുരളീധരന്‍ എം.എല്‍.എയുടെ മകനുമായ അരുണ്‍ നാരായണന്‍ വിവാഹിതനായി. കൊടുങ്ങല്ലൂര്‍ സ്വദേശിനി ആതിരാ മോഹനാണ് വധു.

ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍, കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

Arun

വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വിരുന്ന് ഒരുക്കിയിരുന്നു. . മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി എസി മൊയ്തീന്‍, സിപിഐ നേതാവ് സി ദിവാകരന്‍, വ്യവസായി രവി പിള്ള, സിനിമാതാരങ്ങളായ ബാലചന്ദ്രമേനോന്‍, ജയറാം തുടങ്ങി രാഷ്ട്രീയ, സിനിമാ,വ്യവസായ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

രാവിലെ തൃശൂര്‍ പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍ കെ കരുണാകരന്റെയും പത്‌നി കല്യാണിക്കുട്ടിയമ്മയുടേയും സ്മൃതിമണ്ഡപത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് അരുണ്‍ വിവാഹമണ്ഡപത്തിലേക്ക് തിരിച്ചത്. വട്ടിയൂര്‍ക്കാവ് എം.എ.ല്‍എ മുരളീധരന്റെയും ജ്യോതി മുരളീധരന്റെയും മൂത്തമകനാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഉദ്യോഗസ്ഥനായ അരുണ്‍.

shortlink

Post Your Comments


Back to top button