India

സ്വാതിയുടെ കൊലപാതകം: പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

ചെന്നൈ ● ചെന്നൈ നുംഗപ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരി എസ്.സ്വാതി (23) യെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ കണ്ട് പ്രതിയായ എൻജിനിയറിംഗ് ബിരുദധാരിയായ രാം കുമാര്‍ സ്വയം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് ഉടൻ തന്നെ ഇയാളെ തിരുനൽവേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
 
Swathi murder

പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതികാരമായാണ് പ്രതി സ്വാതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. 24ന് രാവിലെയാണ് ഇൻഫോസിസ് ജീവനക്കാരി ചോളൈമേട് സൗത്ത് ഗംഗൈയമ്മ കോവിൽ സ്ട്രീറ്റിലെ സ്വാതിയെ നുങ്കംപാക്കം റെയിൽവെ സ്റ്റേഷനിൽ വെട്ടിക്കൊലപ്പെടുത്തിയത്. മാരമലൈ നഗറിലുള്ള മഹീന്ദ്ര ടെക് പാർക്കിൽ ജോലി ചെയ്യുന്ന സ്വാതി ഓഫീസിൽ പോകാൻ ട്രെയിൻ കാത്തുനിൽക്കെയായിരുന്നു സംഭവം.

പ്രതി രാംകുമാറിനെ വെള്ളിയാഴ്ച രാത്രി തിരുനല്‍വേലിയില്‍ നിന്നാണ് പിടികൂടിയത്.

shortlink

Post Your Comments


Back to top button