ബംഗളൂരു : ബാറിലും പബിലും മാത്രം ഒതുങ്ങുന്നതല്ല ബെംഗളൂരുവിലെ നൈറ്റ് ലൈഫ്. രുചിയേറിയ ഭക്ഷണം കിട്ടുന്ന റെസ്റ്റോറന്റുകളും ഉള്‍പ്പെട്ടാലെ എല്ലാം തികയൂ..സാധാരണ സമയം
രാത്രി 11.30 വരെയായിരുന്നു റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തച്ചിരുന്നത്. ഇനി മുതല്‍ രാത്രി 1 മണി വരെ പ്രവര്‍ത്തിക്കാം.
ബെംഗളൂരു സിറ്റിയില്‍ രാത്രി 1 മണി വരെ എല്ലാ റെസ്റ്റോറന്റുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കി. നിലവില്‍ ബാറുകള്‍ക്കും പബുകള്‍ക്കും മാത്രമായിരുന്നു രാത്രി 1 മണി വരെ പ്രവര്‍ത്തിക്കുന്നതിന് അനുവാദമുണ്ടായിരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ റെസ്റ്റോറന്റുകള്‍ക്ക് രാത്രിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍യിരുന്നു. ഇത് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് നീട്ടി കൊടുത്തത്.
മാളുകളും മള്‍ട്ടിപ്ലക്‌സുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കാം എന്ന കേന്ദ്രത്തിന്റെ ഉത്തരവ് വന്നതിന്റെ തുടര്‍ച്ചയായാണ് ബെംഗളൂരു സിറ്റിയിലും പുതിയ നടപടി സ്വീകരിച്ചത്.
Post Your Comments