Kerala

തെരഞ്ഞടുപ്പ്‌ ഫലം അസാധുവാക്കണം: കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

കൊച്ചി ● മഞ്ചേശ്വരത്തെ നിയമസഭാ തെരഞ്ഞടുപ്പ്‌ ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാണ് സുരേന്ദ്രന്റെ പരാതി. മണ്ഡലത്തില്‍ പോള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നുവെന്നും ക്രമക്കേട് നടന്നതിന് തെളിവാണ് ഇതെന്നും സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആരോപിച്ചു. അതിനാല്‍ തെരഞ്ഞെടുപ്പ് ഫലം അസാധുവക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. 89 വോട്ടിനാണ് ലീഗ് സ്ഥാനാര്‍ഥിയോട് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. 

shortlink

Post Your Comments


Back to top button