തിരുവനന്തപുരം ● ന്യൂ ഡല്‍ഹിയില്‍ മലയാളി ബാലന്‍ രജത് കൊല്ലപ്പെട്ട സംഭവത്തില്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം സമയബന്ധിതമായി നടത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടു.
രജത്തിനെ നിഷ്ഠൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം ഞെട്ടലുളവാക്കുന്നതാണ്. എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തതുള്‍പ്പെടെ പോലീസുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നടപടികള്‍ വൈകിയാണുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡല്‍ഹിയില്‍ താമസിക്കുന്ന കേരളീയരുടെ മനസില്‍ ആത്മവിശ്വാസം പുനസ്ഥാപിക്കുന്നതിനും ആവശ്യമായത് ചെയ്യണം. എല്ലാ കേരളീയരുടെയും പ്രത്യേകിച്ച് ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളികളുടെ ബന്ധുമിത്രാദികളുടെയും ആശങ്കകള്‍ ഒഴിവാക്കാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും ആഭ്യന്തര മന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments