ഹൈദരാബാദ്: ഐഎസ് ബന്ധമാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത അഞ്ച് യുവാക്കള്‍ക്കും നിയമസഹായം നല്‍കുമെന്ന് എംഐഎം നേതാവ് അസദുദീന്‍ ഒവൈസി. അറസ്റ്റിലായവര്‍ നിരപരാധികളാണെന്നു കുടുംബാംഗങ്ങള്‍ തന്നോടു പറഞ്ഞു. അവര്‍ക്കു വേണ്ടി പോരാടും. യുവാക്കള്‍ക്കു നിയമസഹായം നല്‍കുമെങ്കിലും തങ്ങള്‍ ഒരിക്കലും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നില്ല- ഒവൈസി പറഞ്ഞു.ഹൈദരാബാദ് മക്ക മസ്ജിദില്‍ വെള്ളിയാഴ്ചത്തെ നോമ്പ് ദിന പ്രാര്‍ഥനകള്‍ക്കുശേഷം സംസാരിക്കുകയായിരുന്നു ഒവൈസി.
അറസ്റ്റിലായ യുവാക്കളുടെ കുടുംബാംഗങ്ങളുമായി ഒവൈസി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹൈദരാബാദില്‍നിന്നുള്ള ലോക് സഭാംഗമാണ് ഒവൈസി. ഐഎസ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞദിവസം ഹൈദരാബാദില്‍ അഞ്ചു യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു.മത കേന്ദ്രങ്ങള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടതായാണ് എന്‍ഐഎ വൃത്തങ്ങള്‍ ആരോപിക്കുന്നത്.
Post Your Comments