KeralaTechnology

ഐഡിയ നെറ്റ്‌വര്‍ക്ക് പുനസ്ഥാപിച്ചു; ഉപഭോക്താക്കള്‍ക്ക് സൗജന്യ ടോക് ടൈം

കൊച്ചി മണിക്കൂറുകള്‍ നീണ്ട അനശ്ചിതത്വത്തിനൊടുവില്‍ ഐഡിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് പുനസ്ഥാപിച്ചു. ഇന്ന് രാവിലെ മുതല്‍ ഐഡിയ ഉപഭോക്താക്കള്‍ക്ക് കോള്‍ കണക്ട് ചെയ്യുന്നതിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിലും തടസം നേരിട്ടിരുന്നു. എറണാകുളത്തെ മാസ്റ്റര്‍ സ്വിച്ചിങ് സെന്ററിലെ തകരാറിനെത്തുടര്‍ന്നാണു നെറ്റ്‌വര്‍ക്ക് നിശ്ചലമായതെന്നും തകരാര്‍ പരിഹരിച്ചതായും ഐഡിയ അറിയിച്ചു.

ഉപഭോക്താക്കള്‍ക്കു നഷ്ടപരിഹാരമായി അടുത്ത രണ്ടു ദിവസത്തേക്ക് 100 മിനിറ്റ് സൗജന്യ കോളുകള്‍ അനുവദിച്ചതായും കമ്പനി അറിയിച്ചു. ഐഡിയയെ കൂടാതെ എയര്‍ടെല്ലിനും സമാന പ്രശ്‌നം നേരിട്ടിരുന്നു. പ്രശ്നം രൂക്ഷമായതോടെ ഐഡിയയുടെ കൊച്ചി ഓഫീസ് ഉപഭോക്താക്കള്‍ ഉപരോധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button