Kerala

അവിഹിതബന്ധമാരോപിച്ച് ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചുകൊന്നു

തൃശ്ശൂര്‍ ● അവിഹിതബന്ധമാരോപിച്ച് ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നു. പെരിങ്ങല്‍ക്കുത്ത് ആദിവാസി കോളനിയിലെ രഘുവിന്റെ ഭാര്യ അന്നമ്മ (40) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രഘു(45) നെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച വൈകിട്ടാണ് അവിഹിതബന്ധം ആരോപിച്ച് രഘു അന്നമ്മയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അന്നമ്മയെ പോലീസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലായിരുന്ന അന്നമ്മ ശനിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭര്‍ത്താവ് രഘുവിനെതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button