ധാക്ക: ഡസന്‍കണക്കിന് ആളുകളെ ബന്ദികളാക്കിക്കൊണ്ട് വെള്ളിയാഴ്ച രാത്രി ധാക്കയിലെ ഒരു കഫേയില്‍ തുടങ്ങിയ പ്രതിസന്ധിക്ക് ബംഗ്ലാദേശ് സുരക്ഷാ സൈന്യത്തിന്‍റെ ഇടപെടലോടെ പരിസമാപ്തി. ബന്ദി പ്രതിസന്ധിക്ക് പിന്നിലെ സൂത്രധാരരായ 6 തീവ്രവാദികളേയും സുരക്ഷാസേന വധിച്ചു.
20-ഓളം വിദേശീയര്‍ക്ക് ഈ പ്രതിസന്ധിക്കിടയില്‍ ജീവന്‍ നഷ്ടമായി. ഇറ്റാലിയന്‍, ജാപ്പനീസ് സ്വദേശികളാണ് ജീവന്‍ നഷ്ടപ്പെട്ട വിദേശികളില്‍ ഏറെയും. രക്ഷാദൗത്യത്തില്‍ പങ്കെടുത്ത രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടമായി.
ധാക്കയിലെ ഗുല്‍ഷന്‍ ക്വാര്‍ട്ടറിലാണ് ബന്ദി പ്രതിസന്ധി അരങ്ങേറിയ കഫേ ഉള്ളത്. ഇസ്ലാമിക് സ്റ്റേറ്റ് ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
“സുരക്ഷാസേന തങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണ്,” ബംഗ്ലാദേശി സൈനികവക്താവ് റഷിദുള്‍ ഹസന്‍ പറഞ്ഞു.
ആറ് തീവ്രവാദികളെ വധിച്ച് കഫേയുടെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തെങ്കിലും തീവ്രവാദികളില്‍ ചിലര്‍ ഇപ്പോഴും പിടിയിലകപ്പെടാതെ ഒളിഞ്ഞിരിക്കുന്നതായി സംശയിക്കുന്നതായി ബംഗ്ലാദേശി റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍റെ കമാന്‍ഡര്‍ തുഹിന്‍ മൊഹമ്മദ് മസൂദ് പറഞ്ഞു.
Post Your Comments