NewsIndia

അച്ഛന്‍ ആറ്റിലെറിഞ്ഞ കുഞ്ഞിന് ഭാഗ്യത്തിന്‍റെ പിന്‍ബലത്തില്‍ രക്ഷപെടല്‍!

മുംബൈ: ഷൂസ് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് ആറുവയസുകാരിയെ പിതാവും സുഹൃത്തും കൂട്ടിക്കൊണ്ടുപോയി ആറ്റിൽ എറിഞ്ഞു. മഹാരാഷ്ട്രയിലെ ബദലാപ്പൂരിലാണ് സംഭവം. വാളിവഌ പാലത്തില്‍ നിന്നു ബുധനാഴ്ച രാത്രി ഉലാസ് നദിയിലേക്കു വലിച്ചെറിഞ്ഞ കുഞ്ഞിനെ പിറ്റേന്നു പുലര്‍ച്ചെയാണ് രക്ഷിച്ചത്.

കുളവാഴെത്തൈയില്‍ പിടിച്ചുകിടന്ന പിഞ്ചുകുഞ്ഞ് പതിനൊന്നു മണിക്കൂറിനുശേഷം രക്ഷപെട്ടു. രാവിലെ ആറു മണിക്ക് ജീവനക്കാരൻ എത്തിയപ്പോൾ കുഞ്ഞിന്റെ ഞരക്കം കേട്ട്, പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചു. പതിനഞ്ചു മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് അരമണിക്കൂർ നടത്തിയ ശ്രമത്തിനൊടുവിൽ കുഞ്ഞിനെ രക്ഷിച്ചു .കുഞ്ഞ് കിടന്നിടത്ത് 25 അടി താഴ്ചയില്‍ വെള്ളമുണ്ടായിരുന്നു. പാലത്തിനു നാല്‍പ്പതടി ഉയരവും.

വലിയ കയറും എയര്‍ ട്യൂബും കൂട്ടിക്കെട്ടി അതിലൂടെയാണ് കുഞ്ഞിനെ രക്ഷിച്ചത്. താനെയിലെ വാര്‍ത്തഖ് നഗറിലുള്ള പെൺകുട്ടിയുടെ പേര് എക്ത തുളസീറാം സിയാനി എന്നാണ് പറഞ്ഞത്. രാത്രി എട്ടിനാണ് പിതാവും സുഹൃത്തും ചേര്‍ന്നു നദിയിലെറിഞ്ഞതെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ മാതാവ് കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി കൊടുത്തിരുന്നു. പിതാവിനായി തെരച്ചില്‍ തുടരുന്നു.

shortlink

Post Your Comments


Back to top button