Kerala

പ്രണയിച്ച് വിവാഹിതരായ നവദമ്പതികള്‍ തൂങ്ങിമരിച്ചനിലയില്‍

കായംകുളം ● പ്രണയിച്ച് വിവാഹിതരായ യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തിയൂര്‍ എരുവ കോട്ടയില്‍ മനോഹരന്റെ മകന്‍ മനോജ്‌ (23) പത്തിയൂര്‍ ഇടപ്പോണ്‍ കുളഞ്ഞിയില്‍ വാസുദേവന്‍‌ പിള്ളയുടെ മകള്‍ വീണ (25) എന്നിവരാണ്‌ മരിച്ചത്.

അഞ്ച് മാസം മുന്‍പാണ്‌ ഇരുവരും വിവാഹിതരായത്. ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം വീട്ടിലെത്തിയ മനോജിന്റെ മാതാവ് ഇന്ദിരയാണ് മൃതദേഹം കണ്ടത്.

കായംകുളത്ത് വാഴക്കുലക്കടയിലെ ജീവനക്കാരനായിരുന്നു മനോജ്‌. വസ്ത്രവ്യാപാര ശാലയില്‍ ജീവനക്കാരിയായിരുന്നു വീണ. സാമ്പത്തിക ബുദ്ധിമുട്ടാണ് ദമ്പതികളെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.

shortlink

Post Your Comments


Back to top button