Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Life Style

തന്റെ പുരുഷന്‍ എങ്ങനെയാകണമെന്ന് സ്ത്രീകള്‍ തുറന്ന് പറയുന്നു

സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ ഇന്നത്തെ സ്ത്രീ ധൈര്യപ്പെടുന്നുണ്ട്. തന്റെ പുരുഷനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്തൊക്കെയെന്ന് സ്ത്രീകള്‍ തുറന്നു പറയാൻ തയ്യാറാകുന്നുണ്ട്.

ഉയരവും നിറവുമുളള സുന്ദരനെയാണ് പണ്ടുകാലത്ത് സ്ത്രീകള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍, ഇന്നിപ്പോള്‍ സമവാക്യങ്ങളൊക്കെ മാറി. സൗന്ദര്യമുള്ള പുരുഷനെക്കാള്‍ വിവേകമുള്ള പുരുഷനെയാണ് പുതുതലമുറയിലെ സ്ത്രീ ആഗ്രഹിക്കുന്നത്. പരസ്പരം മനസിലാക്കാന്‍ കഴിവുള്ളയാള്‍ സുന്ദരനെക്കാള്‍ കേമനെന്ന് സ്ത്രീകള്‍ പറയുന്നു.

തന്റെ പങ്കാളി പാചകം കുറച്ചൊക്കെ അറിയുന്നയാളാകണം എന്ന് സ്ത്രീകള്‍ തുറന്നു പറയുന്നു. ജോലിക്കു പോകാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ സ്ത്രീകള്‍.പാചകം അറിയുന്ന പങ്കാളിയില്‍ നിന്ന് സഹായമാണ് സ്ത്രീ ചോദിക്കുന്നത്. വീട്ടുകാര്യങ്ങളില്‍ ഭര്‍ത്താവ് നിര്‍ബന്ധമായും സ്വന്തം പങ്കു നിര്‍വ്വഹിക്കണം എന്നതാണ് സ്ത്രീകളുടെ ആഗ്രഹം.

വിവാഹത്തിന് മുന്‍പ്, പങ്കാളി എച്ച്‌ഐവി പരിശോധനയ്ക്കും വന്ധ്യതാ പരിശോധനയ്ക്കും വിധേയനാകണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളും കുറവല്ല.

കടബാധ്യതയുടേയും നിക്ഷേപങ്ങളുടേയും വിവരങ്ങള്‍ ഭാര്യമാരെ അറിയിക്കണമെന്നും ഭാര്യമാര്‍ നന്നായി സമ്പാദിക്കുന്നുണ്ടെങ്കില്‍ ഈഗോ ഒന്നും വിചാരിക്കാതെ,നമ്മുടെ ജീവിതം സുരക്ഷിതമാണല്ലോ എന്നു സമ്മതിക്കാനുളള മനസ്സുളളയാളായിരിക്കണം തങ്ങളുടെ പുരുഷന്‍ എന്നാണ് സ്ത്രീകള്‍ പറയുന്നത്. സ്ത്രീധനത്തിനെതിരായ ശക്തമായ നിലപാടുകളുളളയാളായിരിക്കണം പുരുഷന്‍ എന്നാണ് ഭൂരിപക്ഷം സ്ത്രീകളുടെയും അഭിപ്രായം. കണക്കു പറഞ്ഞു വാങ്ങാന്‍ വില്‍പ്പന ചരക്കുകളല്ല ഞങ്ങള്‍ എന്ന് തന്റേടത്തോടെ പറയാന്‍ പേടിയുമില്ല.

ഭാര്യയ്ക്കായി സമയം നീക്കിവയ്ക്കാന്‍ പിശുക്ക് കാണിക്കാത്ത ഭര്‍ത്താവിനെയാണ് ഇന്നത്തെ സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. തന്റെ അമ്മയുമായി ഭാര്യയെ താരതമ്യപ്പെടുത്തുന്നത് ഒരു സ്ത്രീയും സഹിക്കില്ല. അമ്മ സ്‌നേഹിക്കുന്നതു പോലെയല്ല, ഭാര്യയുടെ സ്‌നേഹം അപ്പോള്‍ പിന്നെ അതു രണ്ടും എന്തിനു കൂട്ടിക്കുഴയ്ക്കണം എന്നാണ് ചോദ്യം.

ദാമ്പത്യബന്ധത്തിന്റെ കെട്ടുറപ്പിന് കുഞ്ഞുങ്ങള്‍ അത്യാവശ്യമാണെങ്കിലും അതിനു വേണ്ടി സ്ത്രീയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പുരുഷനെ സ്ത്രീകള്‍ ആഗ്രഹിക്കുന്നില്ല. രണ്ടുപേരുടേയും കൂട്ടായ തീരുമാനമായിരിക്കണം കുഞ്ഞിന്റെ ജനനം എന്നു പറയുമ്പോള്‍ അതിനായുള്ള സ്ത്രീയുടെ മനസ്സൊരുക്കത്തേയും പരിഗണിക്കണമെന്നാണ് അവര്‍ അര്‍ത്ഥമാക്കുന്നത്. ജോലി ഉപേക്ഷിച്ച് കുടുംബജീവിതത്തിലേയ്ക്ക് മാത്രമായി ഒതുങ്ങിക്കൂടാന്‍ പറയുന്ന പുരുഷന്‍മാരെ ഇന്നത്തെ സ്ത്രീകള്‍ക്ക് തീര്‍ത്തും വേണ്ട. ഒരു തരത്തിലും അക്കാര്യത്തില്‍ കോംപ്രമൈസ് ചെയ്യാന്‍ തങ്ങളില്ലെന്നും അവര്‍ തുറന്നടിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button