Gulf

വഴിയാത്രക്കാരെ പ്രലോഭിപ്പിച്ച് ലൈംഗികവൃത്തി നടത്തിയിരുന്ന യുവതി അറസ്റ്റില്‍

ദുബായ് ● ദുബായില്‍ കാല്‍നടയാത്രക്കാരെ പ്രലോഭിപ്പിച്ച് ലൈംഗികവൃത്തി നടത്തിയിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 26 കാരിയായ ഉഗാണ്ട സ്വദേശിനിയാണ് പിടിയിലായത്. യുവതിയുടെ വിചാരണ ദുബായില്‍ ആരംഭിച്ചു.

കാൽനടയാത്രക്കാരായ യുവാക്കളുടെ പിന്നാലെ നടന്ന് പലതരത്തിൽ പ്രലോഭിപ്പിയ്ക്കുകയാണ് യുവതിയുടെ രീതി. പ്രലോഭനങ്ങളില്‍ വീഴുന്നവരോട് പിന്നീട് പണം പറഞ്ഞുറപ്പിക്കും. 50 ദിർഹം മുതലാണ് ഒരാളിൽ നിന്ന് പണമായി യുവതി ഈടാക്കിയിരുന്നത്. യുവതി റോഡിലിറങ്ങി ഇത്തരത്തിൽ ആളുകളെ കണ്ടെത്തി വേശ്യാവൃത്തി നടത്തുന്നതിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചിരുന്നു. മാര്‍ച്ച്‌ മൂന്നിന് നൈഫ് പ്രദേശത്ത് യുവതി ആളുകളെ തടഞ്ഞുനിര്‍ത്തി സംസാരിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി 50 ദിർഹത്തിന് ശരീരവില്പന നടത്തുകയാണെന്ന് കണ്ടെത്തിയത്.

അനധികൃതമായാണ് യുവതി രാജ്യത്ത് തങ്ങുന്നതെന്നും പോലീസ് കണ്ടെത്തി. പാസ്പോര്‍ട്ടിലെ പേരും വ്യാജമായിരുന്നു.

വിരലടയാളം പരിശോധിച്ചതിൽ നിന്നാണ് യുവതിയുടെ യഥാർത്ഥ പേരും മറ്റു വിവരങ്ങളും വ്യക്തമായത്. ഒരിക്കല്‍ ഇവരെ ദുബായില്‍ നിന്നും നാടുകടത്തിയിരുന്നതാണെന്നും പോലീസ് കണ്ടെത്തി. വീണ്ടും വ്യാജരേഖകള്‍ ഉപയോഗിച്ച് രാജ്യത്തേക്ക് വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button