India

മദ്യലഹരിയില്‍ പോലീസിന്റെ ആക്രമിച്ച ആഫ്രിക്കന്‍ യുവതിയും മലയാളി കാമുകനും അറസ്റ്റില്‍

ബംഗലൂരു ● ബംഗലൂരു മജസിറ്റിക് നാഷണല്‍ മാര്‍ക്കറ്റില്‍ മദ്യലഹരിയില്‍ പോലീസിന്റെ ആക്രമിച്ച ആഫ്രിക്കന്‍ യുവതിയും മലയാളി കാമുകനും അറസ്റ്റില്‍ . യുഗാണ്ട സ്വദേശിനി നാംപില(24) കോഴിക്കോട് സ്വദേശി യേശുദാസ് പുത്തന്‍പാറ(25) എന്നിവരാണ്‌ പിടിയിലായത്.

രണ്ട് ദിവസം മുന്‍പാണ്‌ സംഭവം. മദ്യപിച്ച് ലക്കുകെട്ട് മാര്‍ക്കറ്റില്‍ എത്തിയ യുവതി വ്യാപരികളോടു തര്‍ക്കിക്കുകയും സാധനങ്ങള്‍ വലിച്ചെറിയുകയും ചെയതു. വനിതാ പോലീസ് എത്തി ഇവരെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും ഉച്ചത്തില്‍ അസഭ്യം പറഞ്ഞു. ഒടുവില്‍ പുതപ്പ് പിന്നില്‍ നിന്ന് ഇട്ട് മുഖം മറച്ചാണ് ഇവരെ കീഴ്‌പ്പെടുത്തിയത്. പോലീസിനെ തടയാന്‍ ശ്രമിച്ചതിനാണ് യേശുദാസിനെതിരെ കേസെടുത്തത്.

ഇരുവരും മാസങ്ങളായി ഒരുമിച്ചാണ് താമസമെന്നുന്നും യുവതി മയക്കുമരുന്നിന് അടിമയാണെന്നും പോലീസ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ യുഗാണ്ടന്‍ എംബസി പോലീസിനോടു വിശദീകരണം തേടിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button