Kerala

കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്‍ലെയിന്‍ ബാഗേജ് ഹാന്‍ഡ് ലിംഗ് സംവിധാനം

കോഴിക്കോട് ● കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്‍ലെയിന്‍ ബാഗേജ് ഹാന്റ്‌ലിംഗ് സംവിധാനം നിലവില്‍വന്നു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തി 2.5 കോടി രൂപ ചിലവിലാണ് സംവിധാനം നടപ്പാക്കിയത്. വിദേശയാത്രക്കാര്‍ക്ക് വളരെ സഹായകരവും സുരക്ഷിതവുമായ സംവിധാനമാണിതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.

ബാഗേജുകള്‍ ചെക്ക് ഇന്‍ കൗണ്ടറിന് മുമ്പ് തന്നെ സുരക്ഷാപരിശോധനക്ക് വിധേയമാക്കി സീല്‍ ചെയ്യുന്നതാണ് നിലവിലെ രീതി. ഭാരക്കൂടുതല്‍ പോലുള്ള കാരണങ്ങളാല്‍ ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ഈ ലഗേജുകള്‍ തുറക്കേണ്ടതായും വീണ്ടും സുരക്ഷാ പരിശോധന നടത്തേണ്ടതായും വരുന്നു. എന്നാല്‍ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ചെക്ക് ഇന്‍ കൗണ്ടറിന് മുമ്പുള്ള സുരക്ഷാ പരിശോധന ഉണ്ടാവില്ല. പ്രത്യേക പരിശീലനം നേടിയ എയര്‍ ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥരായിരിക്കും ലഗേജുകള്‍ നിരീക്ഷിക്കുക.

അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഈ പരിശോധനകള്‍ വിമാനത്താവളത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതാണെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു. സംശയാസ്പദ ലഗേജുകള്‍ യാത്രക്കാരുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കും. ഈ അസൗകര്യമൊഴിവാക്കാന്‍ യാത്രക്കാര്‍ നിരോധിതവസ്തുക്കള്‍ ലഗേജുകളില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button