Kerala

വി.എസിന്റെ കാര്യത്തില്‍ തീരുമാനമായില്ല

തിരുവനന്തപുരം: വി.എസിന്റെ പദവിയുടെ കാര്യത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ല. ഭരണ പരിഷ്‌കരണ കമ്മറ്റി അധ്യക്ഷനാക്കുന്നതിന്റെ സാധ്യത ആരായാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വി.എസിന്റെ പദവി സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും. ഇരട്ട പദവി പ്രശ്‌നമാകുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് ചീഫ് സെക്രട്ടറി പരിശോധിക്കുക.

വി.എസിനെ ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ പദവി നല്‍കാന്‍ ധാരണയായിരുന്നു. മുഖ്യമന്ത്രി ആയിരിക്കെ നായനാരടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള ഈ പദവിയില്‍ ആദ്യമായാണ് മുഖ്യമന്ത്രി അല്ലാത്ത ഒരാളെ പരിഗണിക്കുന്നത്. എം.എല്‍.എ കൂടിയായ വി.എസ് കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നത് ഇരട്ട പദവിയുടെ പരിധിയില്‍ വരുമോ എന്നാണ് ആശങ്ക. ഇതേതുടര്‍ന്നാണ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

shortlink

Post Your Comments


Back to top button