Kerala

വിദേശത്ത്‌ തൊഴില്‍ നേടാന്‍ അധ്യാപകര്‍ക്ക്‌ തൊഴില്‍ വകുപ്പിന്റെ പരിശീലനം

കോഴിക്കോട് ● സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്കും അധ്യാപക തൊഴിലന്വേഷകര്‍ക്കും നൈപുണ്യ പരിശീലനത്തിലൂടെ വിദേശ രാജ്യങ്ങളിലെ അന്താരാഷ്‌ട്ര നിലവാരമുള്ള സ്‌കൂളുകളില്‍ തൊഴില്‍ നേടാന്‍ തൊഴില്‍ വകുപ്പ്‌ അവസരമൊരുക്കുന്നു.

വകുപ്പിന്‌ കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍സ്‌ എക്‌സലന്‍സ്‌ പ്രശസ്‌ത വിദ്യാഭ്യാസ സ്ഥാപനമായ സദ്‌ഭാവനയുടെ സഹകരണത്തോടെ, കോഴിക്കോട്‌ വെള്ളിപ്പറമ്പില്‍ ഈയിടെ ആരംഭിച്ച സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ ഇന്‍ എഡ്യൂക്കേഷന്‍ ആന്റ്‌ ടീച്ചര്‍ ട്രെയിനിംഗിലാണ്‌ പരിശീലനം. പ്രോഗ്രാം ഫോര്‍ അച്ചീവിംഗ്‌ കോമ്പിറ്റന്‍സീസ്‌ ഓഫ്‌ എഡ്യൂക്കേറ്റേഴ്‌സ്‌ എന്നാണ്‌ പരിശീലന കോഴ്‌സിന്റെ പേര്‌. ദൈര്‍ഘ്യം മൂന്ന്‌ മാസം. അപേക്ഷകള്‍ ജൂലൈ അഞ്ച്‌ വരെ സ്വീകരിക്കും.

ബി.എഡ്‌ ഉള്‍പ്പെടെ എഡ്യൂക്കേഷനില്‍ യു.ജി.സി അംഗീകരിച്ച ഏതെങ്കിലും ബിരുദമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. പ്രായപരിധിയില്ല. ആകെ സീറ്റുകള്‍ 20. പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ 0495- 2351660, 8086000196, ഈ മെയില്‍ info@crett.in വെബ്‌സൈറ്റ്‌ www.crett.in.

shortlink

Post Your Comments


Back to top button