ന്യൂഡല്‍ഹി: അര്‍ജന്റീനിയിന്‍ സൂപ്പര്‍ താരം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിച്ചെങ്കിലും അദ്ദേഹവുമായുള്ള വാണിജ്യ കരാര്‍ തുടരുമെന്ന് ടാറ്റ മോട്ടോഴ്സ്. ടാറ്റയുടെ യാത്രാ വാഹനങ്ങളുടെ ആഗോള അംബാസിഡറാണ് മെസി. വിരമിക്കല്‍ തീരുമാനം കരാറിനെ ബാധിക്കില്ലെന്ന് ടാറ്റ വക്താവ് അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് മെസി ടാറ്റയുമായി രണ്ടു വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചത്. കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോടേറ്റ പരാജയത്തെ തുടര്‍ന്നാണ് മെസി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
Post Your Comments