KeralaNews

കേരളത്തില്‍ വീണ്ടും സദാചാര കൊലപാതകം

മലപ്പുറം: മലപ്പുറം മങ്കടയില്‍ ഇന്ന്‍ പുലര്‍ച്ചെ രണ്ട് മണിയോടെ യുവാവിനെ സദാചാരത്തിന്‍റെ പേരില്‍ കൊലപ്പെടുത്തി. പരിചയത്തിലുള്ള ഒരു യുവതിയുടെ വീട്ടില്‍ തങ്ങവെയാണ് പെരിന്തല്‍മണ്ണ മങ്കട റൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹിസൈന്‍ എന്ന 42-കാരന്‍ സദാചാരവാദികളാല്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട നസീര്‍ മുമ്പ് ഗള്‍ഫിലായിരുന്നു. ഇപ്പോള്‍ നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ഇയാള്‍ക്ക് ഭാര്യയും കുട്ടികളുമുണ്ട്. ഇയാള്‍ തങ്ങിയ വീട്ടിലെ യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.

NCRP0104837

യുവതിയുടെ വീട്ടില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് നസീറിന്‍റെ വീട്. പാതിരാത്രി കഴിഞ്ഞ സമയത്ത് നാട്ടുകാരില്‍ ചിലര്‍ വന്ന്‍ യുവതിയെ ഭീഷണിപ്പെടുത്തി വാതില്‍ തുറപ്പിക്കുകയായിരുന്നു. നസീര്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വന്നവര്‍ പിടികൂടി പൊതിരെ തല്ലിച്ചതച്ചു. ബോധരഹിതനായി കിടന്ന നസീറിനെ യുവതി മുന്‍കൈ എടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, രണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മില്‍ ഇലക്ഷന്‍ സമയം മുതല്‍ നിലനിന്നിരുന്ന സംഘര്‍ഷത്തിന്‍റെ ബാക്കിയായി നസീറിനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ചതാണെന്നും പറയപ്പെടുന്നു.

shortlink

Post Your Comments


Back to top button