Uncategorized

മാര്‍ക്ക് സുക്കര്‍ബര്‍ഗിനു പിന്നാലെ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയ്ക്കും പണികിട്ടി

ഫെയ്‌സ്ബുക്ക് സി.ഇ.ഒ സുക്കര്‍ബര്‍ഗിനും ട്വിറ്റര്‍ മുന്‍ സിഇഒ ഇവാന്‍ വില്യംസിന്റെയും പിന്നാലെ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയും ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായി. ഏതാനും ആഴ്ച മുൻപാണ് ഒരു കൂട്ടം ഹാക്കർമാർ സുക്കർബെർഗിന്റ ട്വിറ്റർ, പിന്ററസ്റ്റ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്. അന്നേ ശ്രദ്ധിച്ചിരുന്നെങ്കിൽ സുന്ദർ പിച്ചൈയ്ക്ക് ഈ ഗതി വരില്ലായിരുന്നു. കാരണം ഔര്‍മൈന്‍ എന്ന അതേ ഹാക്കിങ് സംഘമാണിപ്പോൾ പിച്ചൈയുടെ അക്കൗണ്ടും ഹാക്ക് ചെയ്തത്, അതും ചോദ്യോത്തര വെബ്സൈറ്റായ ‘ക്വാറ’യിലെ അക്കൗണ്ട്. അദ്ദേഹമാകട്ടെ തന്റെ ക്വാറ അക്കൗണ്ട് ട്വിറ്റർ അക്കൗണ്ടുമായി ബന്ധപ്പെടുത്തുകയും ചെയ്തിരുന്നു. ഫലത്തിൽ ‘ക്വാറ’ ഹാക്ക് ചെയ്തപ്പോൾ ട്വിറ്ററും സൗജന്യമായി ലഭിച്ച അവസ്ഥയായി.

‘ഞങ്ങള്‍ നിങ്ങളുടെ അക്കൗണ്ട് എത്രമാത്രം ,സുരക്ഷിതമാണെന്ന് പരീക്ഷിച്ചതാണ്, ഞങ്ങള്‍ പാസ് വേഡില്‍ മാറ്റം വരുത്തിയിട്ടില്ല, മറ്റ് ഹാക്കര്‍മാര്‍ക്ക് അക്കൗണ്ട് ഹാക്ക് ചെയ്യാനും മാറ്റങ്ങള്‍ വരുത്തുവാനും കഴിയും’ ഔര്‍മൈന്‍ ഹാക്കര്‍മാര്‍ മുന്നറിയിപ്പ് ട്വീറ്റിലൂടെ നല്‍കുകയും ചെയ്തു. ഹാക്കര്‍മാര്‍ അദ്ദേഹത്തിന്റെ 508,000 ഫോളോവേഴ്‌സിനെ മൈക്രോ പ്ലാറ്റ്‌ഫോമില്‍ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ട്വീറ്റുകള്‍ ഒന്നും നീക്കം ചെയ്തിട്ടില്ല.

സത്യത്തിൽ ടെക്നോ ലോകത്തെ വിദഗ്ധരുടെ ഉൾപ്പെടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് അവർക്കു തന്നെ സൈബർ സുരക്ഷ വാഗ്ദാനം ചെയ്യുന്ന പുത്തൻ തന്ത്രമാണ് ഔര്‍മൈന്‍ സംഘം നടപ്പാക്കുന്നത്. സകല അക്കൗണ്ടും ഹാക്ക് ചെയ്യും, എന്നിട്ട് ‘മേലാൽ ഇതൊന്നും ആവർത്തിക്കാതിരിക്കണമെങ്കിൽ ഞങ്ങളുടെ സഹായം തേടൂ’ എന്നൊരു പ്രസ്താവനയുമിറക്കും. അതായത് വെറും ഹാക്കർമാർ എന്നതിൽ നിന്നു മാറി സൈബർ സെക്യൂരിറ്റി കമ്പനിയാകാനാണ് ഔര്‍മൈനിന്‍റെ നീക്കം. ഇതിനോടകം തങ്ങളുടെ സേവനങ്ങൾ വിറ്റതിലൂടെ 16,500 ഡോളറിലേറെ നേടിയതായും ഇവരുടെ അവകാശവാദം. അതിന് ‘പരസ്യം’ ചെയ്യുന്നതാകട്ടെ ഇത്തരത്തിൽ ടെക്നോ വിദഗ്ധരുടെയും ഹോളിവുഡ് അഭിനേതാക്കളുടെയും എഴുത്തുകാരുടെയും ബിസിനസുകാരുടെയുമെല്ലാം അക്കൗണ്ട് തന്നെ ഹാക്ക് ചെയ്തും.

shortlink

Related Articles

Post Your Comments

Related Articles

Back to top button