
തിരുവനന്തപുരം ● മുഖ്യമന്ത്രി പിണറായി വിജയന്‍ ജമ്മുകശ്മീരിലെ പാംപോറില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ ജി. ജയചന്ദ്രന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച പകല്‍ 3.30ന് പാലോട് നന്ദിയോട് ചടച്ചിക്കരിക്കകം സ്‌നേഹശ്രീയില്‍ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി ജവാന്റെ ഭാര്യ സിന്ധുവിനെയും മാതാവ് രാധമ്മ, മക്കളായ സ്‌നേഹ, ശ്രുതി എന്നിവരെ ആശ്വസിപ്പിച്ചത്. സിആര്‍പിഎഫ് ബറ്റാലിയന്‍ 161-ലെ സബ് ഇന്‍സ്‌പെക്ടറായിരുന്നു വീരമൃത്യുവരിച്ച ജയചന്ദ്രന്‍. ഡി കെ മുരളി എംഎല്‍എയും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
Post Your Comments