തിരുവനന്തപുരം: സ്മാര്‍ട്സിറ്റി പദ്ധതി 2021 ഓടെ പൂര്‍ണ്ണ സജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തിലുള്ള ആശങ്കകളെല്ലാം പരിഹരിക്കും. ഓഗസ്റ്റ് ആറിന് സ്മാര്‍ട്സിറ്റി ഡയറക്ടര്‍മാരുടെയും ടീകോം പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ആദ്യഘട്ടത്തിലെ ആശങ്കകള്‍ പരിഹരിക്കും. ഐ.ടി ആവശ്യത്തിന് നല്കുന്ന ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അതേസമയം, വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന് നിയമസഭയില്‍ അറിയിച്ചു. മാവേലി സ്റ്റോറുകളില്‍ സബ്സിഡി ഇനത്തില്‍ കുടുതല്‍ സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട്. പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് മാവേലി സ്റ്റേകാറുകളില് സാധനങ്ങള്‍ ലഭിക്കുന്നത്. മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത 38 പഞ്ചായത്തുകളില്‍ പുതിയതായി മാവേലി സ്റ്റോറുകള്‍ അനുവദിക്കും. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. അവശ്യ സാധനങ്ങള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഉല്‍പ്പന്നങ്ങള്‍ കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് വാങ്ങുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
Post Your Comments