Gulf

യു.എ.ഇയില്‍ സ്വകാര്യ മേഖലയിലെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ദുബായ് ● യു.ഇ.എയില്‍ സ്വകാര്യ മേഖലയിലെ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച്‌ രണ്ട് ദിവസത്തെ അവധിയാണ് സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ലഭിക്കുക. ഒന്നും രണ്ടും പെരുന്നാളിനാണ് അവധിയെന്ന് മാനവവിഭവശേഷി- സ്വദേശി വത്ക്കരണ മന്ത്രി സഖര്‍ അല്‍ ഗൊബാഷ് അറിയിച്ചു. ജൂലൈ ആറ്, ഏഴ് തീയതികളില്‍ ഈ അവധി വരുമെന്നാണ് പ്രതീക്ഷ.

മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ജൂലൈ മൂന്ന് മുതല്‍ പത്ത് വരെയാണ് അവധി. ജൂലൈ ഒന്നും രണ്ടും (വെള്ളി,ശനി) ആയതിനാല്‍ ഇവര്‍ക്ക് ആകെ 9 ദിവസത്തെ അവധി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button