India

ഭീകരര്‍ ഡല്‍ഹി ലക്ഷ്യമിടുന്നു

ന്യൂഡല്‍ഹി● തലസ്ഥാന നഗരിയില്‍ ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി പഞ്ചാബ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ലഷ്കര്‍ ഇ ത്വയ്ബയിലെ മൂന്നു പ്രവര്‍ത്തകര്‍ ജമ്മു കാഷ്മീരിലെ ബാനിഹാലില്‍ എത്തിയെന്നും ഇവര്‍ ഇപ്പോള്‍ പഞ്ചാബും ഡല്‍ഹിയും ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒരു ഭീകരന്‍ ചാവേറാണെന്നും ഭീകരര്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ടെന്നും ന്യൂസ് എക്സ് ചാനല റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞദിവസം കശ്മീരിലെ പാംപോറില്‍ സി.ആര്‍.പി.എഫ് വാഹനത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 8 ജവാന്മാര്‍ കൊല്ലപ്പെടുകയും 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button