KeralaNews

അനധികൃതമായി പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാൻ റിക്കവറി വാനെത്തി

ഇടുക്കി: മൂന്നാറിലെ രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി റിക്കവറി വാനെത്തി. അനധികൃതമായി പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാനുകള്‍ നീക്കം ചെയ്യുന്നതോടെ മൂന്നാറില്‍ ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് ട്രാഫിക് പൊലീസിന്റെ പ്രതീക്ഷ.

പാര്‍ക്കിങ് നിരോധന മേഖലയില്‍ വാഹനം പാര്‍ക്ക് ചെയ്ത് മടങ്ങുന്ന ഡ്രൈവര്‍മാര്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് പലപ്പോഴും മടങ്ങിയെത്തുന്നത്.റിക്കവറി വാഹനങ്ങള്‍ എത്തിയതോടെ പാതയോരങ്ങളിലും മറ്റും പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇനി പൂട്ടുവീഴും. പാര്‍ക്കിങ് നിരോധന മേഖലകളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ലോക്ക് ചെയ്ത് സ്‌റ്റേഷനില്‍ എത്തിക്കാന്‍ സാധിക്കുമെന്നതാണ് റിക്കവറി വാഹനത്തിന്റെ പ്രത്യേകത.

shortlink

Related Articles

Post Your Comments

Related Articles


Back to top button