
ഡൽഹി : കൈക്കൂലിപ്പണം വീതം വെയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ പൊലീസുകാരുടെ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ഉത്തര്‍പ്രദശിലെ ലക്‌നൗവിലാണ് സംഭവം. നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു നാല് പോലീസുകാര്‍ തമ്മില്‍ പരസ്പരം മര്‍ദ്ദിച്ചത്. നഗരത്തിലെ തെരുവു കച്ചവടക്കാരില്‍ നിന്നും വാങ്ങിയ കൈക്കൂലി പണം പങ്കിടുന്നതിനെ ചൊല്ലിയായിരുന്നു പൊലീസുകാര്‍ തമ്മില്‍ തര്‍ക്കിച്ചത്. പൊലീസുകാരുടെ അടിപിടി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
Post Your Comments