പാട്ന: പരീക്ഷയില്‍ ഒന്നാം റാങ്ക് ആഗ്രഹിച്ചിരുന്നില്ലെന്ന് പരീക്ഷയില്‍ ക്രമക്കേട് കാണിച്ചതിന് അറസ്റ്റിലായ ബീഹാറിലെ ഒന്നാം റാങ്കുകാരി. ബീഹാറിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായ റൂബി റായ് ആണ് ഇക്കാര്യം പറഞ്ഞത്. വ്യാപകമായ ക്രമക്കേട് നടന്ന പരീക്ഷയില്‍ റൂബിക്കായിരുന്നു ഒന്നാം റാങ്ക്. എന്നാല്‍ വീണ്ടും നടന്ന പരീക്ഷയില്‍ ഒരു ചോദ്യത്തിന് പോലും ശരിയായ ഉത്തരം നല്‍കാന്‍ റൂബിക്ക് സാധിച്ചില്ല.
ഇതേതുടര്‍ന്നാണ് ഈ പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം കുട്ടിക്ക് വേണ്ടി പരീക്ഷയില്‍ ക്രമക്കേട് നടത്തിയ രക്ഷിതാക്കളെ അറസ്റ്റ് ചെയ്യാതെ കുട്ടിയെ മാത്രം അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ ബീഹാറില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പരീക്ഷയില്‍ കൃത്രിമം കാണിക്കുന്നതിന് സ്വകാര്യ സെന്‍ററുകാരുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയില്‍ കുട്ടിയുടെ പിതാവ് അവദേശ് റായിക്ക് പങ്കുണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഉപേന്ദ്ര കുശ്വാല പറഞ്ഞു.
പൊളിറ്റിക്കല്‍ സയന്‍സ് പാചകം പഠിപ്പിക്കുന്ന വിഷയമാണെന്ന് റാങ്കുകാരിയായ റൂബി റായ് പറഞ്ഞത് വിവാദമായിരുന്നു. ഇതേതുടര്‍ന്നാണ് ആദ്യ റാങ്കുകാര്‍ക്ക് വേണ്ടി വീണ്ടും പരീക്ഷ നടത്താന്‍ ബീഹാര്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
Post Your Comments