Kerala

കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഇതര സംസ്ഥാന തൊഴിലാളികൾ പിടിയില്‍

ആലുവ ● എറണാകുളത്ത് കുട്ടിയെ പ്രകൃതിപ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റില്‍ . അസം മുരിഗാവ് സ്വദേശികളായ അനാർ ഹുസൈൻ (19), ഷരീഫുൽ ഇസ്‌ലാം (20) എന്നിവരാണു പിടിയിലായത്. ഇവരുടെ താമസ സ്ഥലത്തേക്കു കുട്ടിയെ വിളിച്ചുവരുത്തി ലഹരിമരുന്നു മിഠായി നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു . കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്നു കേസ് എടുത്തതോടെ പ്രതികൾ മുങ്ങി. പ്രതികളെ കണ്ടെത്താന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിരുന്നു. പ്രതികളുടെ മൊബൈല്‍ പിന്തുടര്‍ന്ന് ആലുവയിലെ ഹോളോബ്രിക്‌സ് യൂണിറ്റിൽനിന്നാണു പിടികൂടിയത്.

shortlink

Post Your Comments


Back to top button