NewsIndia

ഐഐടി പ്രവേശനം: കെജ്രിവാളിനെ പരിഹസിച്ച് സുബ്രമണ്യന്‍ സ്വാമി

അരവിന്ദ് കെജ്രിവാളിന്‍റെ ഐഐടി-ഖരഗ്പൂരിലെ പ്രവേശനം കഴിവിന്‍റെ അടിസ്ഥാനത്തിലായിരുന്നില്ല എന്നും, കെജ്രിവാളിന്\ ഐഐടി-യില്‍ നിന്ന്‍ റാങ്കൊന്നും ലഭിച്ചിട്ടില്ലെന്നും ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. ഐഐടി-ഖരഗ്പൂരില്‍ അഡ്മിഷന്‍ നേടിയെടുക്കാന്‍ കെജ്രിവാള്‍ യാതൊരുവിധ മത്സരപരീക്ഷയും എഴുതിയിട്ടില്ല എന്നാണ് സ്വാമി പറയുന്നത്.

“കഴിവിന്‍റെ അടിസ്ഥാനത്തിലല്ല, മറ്റെന്തോ മാര്‍ഗ്ഗമുപയോഗിച്ചാണ് കെജ്രിവാള്‍ ഐഐടി-യില്‍ അഡ്മിഷന്‍ നേടിയെടുത്തതെന്ന് വിവരാവകാശ രേഖയില്‍ നിന്ന്‍ തെളിയുന്നുണ്ട്. അതുപോലെ തന്നെ ഐഐടി-യില്‍ നിന്ന് റാങ്ക് ലഭിച്ചിട്ടുണ്ടോ എന്ന്‍ രേഖപ്പെടുത്താനുള്ള കോളം ശൂന്യമാണ്,” കെജ്രിവാളിന്‍റെ ഐഐടി പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ സമര്‍പ്പിച്ച വിവരാവകാശരേഖയുടെ മറുപടിയെ ഉദ്ധരിച്ച് സ്വാമി പറഞ്ഞു.

“1952-ല്‍ ഐഐടി തുടങ്ങിയ കാലംതൊട്ട് സ്ഥാപനത്തിന്‍റെ മാനേജിംഗ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിലെ അംഗങ്ങള്‍ അനധികൃതമായി അഡ്മിഷന്‍ തരപ്പെടുത്തിക്കൊടുക്കുന്ന പതിവുണ്ടായിരുന്നു. 2005-വരെ ഈ രീതി തുടര്‍ന്നിരുന്നു,” കെജ്രിവാള്‍ അനധികൃത മാര്‍ഗ്ഗത്തിലൂടെയാകാം അഡ്മിഷന്‍ നേടിയതെന്ന സൂചനയോടെ സ്വാമി പറഞ്ഞു.

“പാവങ്ങള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്ന്‍ പ്രസംഗിച്ചു നടക്കുന്ന കെജ്രിവാള്‍ സ്വയം തന്നെ ഇത്തരം അവകാശങ്ങള്‍ നിഷേധിക്കുന്നവരാല്‍ നിര്‍മ്മിക്കപ്പെട്ട വ്യക്തിയാണ്. ഇത് സമ്മതിക്കാനുള്ള തന്‍റേടം കെജ്രിവാളിനുണ്ടോ? കപടസൂത്രങ്ങളിലൂടെ ഐഐടി-യില്‍ അഡ്മിഷന്‍ നേടിയെടുത്തു എന്ന് സമ്മതിക്കാനും അതേക്കുറിച്ച് വിശദീകരണം നല്‍കാനും കെജ്രിവാളിനെ ഞാന്‍ വെല്ലുവിളിക്കുകയാണ്,’ സ്വാമി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button