അണുബാധയെ തുടര്‍ന്ന് സൈനസുകളിലെ ശ്‌ളേഷ്മ സ്തരത്തിനുണ്ടാകുന്ന വീക്കമാണ് സൈനസൈറ്റിസ്. ആയുര്‍വേദത്തില്‍ ‘പീനസം’ എന്നാണിതറിയപ്പെടുക. തുടക്കത്തില്‍ തന്നെ ഇതിന് ചികിത്സ തേടുന്നതായിരിക്കും ഉത്തമം. അണുബാധ ഉണ്ടാകുന്നത് തടയുക, സ്വേദനം, നസ്യം എന്നിവയും നല്ല ഫലം തരും. കാലാവസ്ഥാ വ്യതിയാനങ്ങള്‍, അന്തരീക്ഷ മലിനീകരണം, മേല്‍നിരയിലെ അണപ്പല്ലുകള്‍ക്കുണ്ടാകുന്ന അണുബാധ, പോട്, ശ്വാസകോശ സംബന്ധമായ ചില രോഗങ്ങള്‍ എന്നിവയൊക്കെ സൈനസൈറ്റിസിന് ഇടയാക്കും.
സൈനസൈറ്റിസിന് ആശ്വാസമാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്ത് നോക്കാം…
. കച്ചോരാദി ചൂര്‍ണം ഇളം ചൂടുവെള്ളത്തില്‍ ചാലിച്ച് തളം വക്കുന്നത് ആശ്വാസമേകും.
. തുളസിയിലയും പനിക്കൂര്‍ക്കയിലയും ഇട്ട് ആവി പിടിക്കുന്നതോടൊപ്പം ഇതേ വെള്ളത്തില്‍ മുക്കിയ ടവല്‍കൊണ്ട് വേദനയുള്ള ഭാഗത്ത് ചൂടുനല്‍കാം.
. എ.സി, ഫാന്‍ അമിത സ്പീഡില്‍ ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങള്‍ പരമാവധി കുറക്കുക.
. തുളസിയില, ചുക്ക്, തിപ്പല്ലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം ഇടക്കിടെ കുടിക്കാവുന്നതാണ്.
. ഇഞ്ചിയോ, നെല്ലിക്കയോ പാട മാറ്റിയ പാല്‍ ചേര്‍ത്ത് തിളപ്പിച്ച് കഴിക്കുന്നത് ഗുണകരമാണ്.
. ഉഴുന്ന്, തൈര് എന്നിവ ഒഴിവാക്കുക. കറിവേപ്പിലയും മഞ്ഞളും ധാരാളം ചേര്‍ത്ത് കാച്ചിയ മോര് ഉപയോഗിക്കാം.
Post Your Comments