തിരുവനന്തപുരം ● വരുന്ന ഓണത്തിന് സര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി 12 ദിവസം അവധി ആഘോഷിക്കാം. എങ്ങനെയെന്നല്ലേ?
സെപ്റ്റംബര്‍ 10 രണ്ടാം ശനിയാഴ്ച തുടങ്ങുന്ന അവധി സെപ്റ്റംബര്‍ 18 വരെ തുടരും. സെപ്റ്റംബര്‍ 10 ന് രണ്ടാം ശനി, പിറ്റേന്ന് ഞായര്‍, 12 ന് തിങ്കളാഴ്ച ഈദുല്‍ അസ്ഹ, പിറ്റേന്ന് ഒന്നാം ഓണം, സെപ്റ്റംബര്‍ 14 ന് ബുധനാഴ്ചയാണ് തിരുവോണം, 15 ന് അവിട്ടവും കഴിഞ്ഞാല്‍ 16 ന് ശ്രീനാരായണ ഗുരു ജയന്തിയുടെ അവധിയാണ്. കന്നിമാസം ഒന്നാം തീയതിയായ 17നു വിശ്വകർമ ദിനത്തില്‍ നിയന്ത്രിയ അവധിയാണ്. 19, 20 തീയതികളിൽ മാത്രമേ ഓഫിസുകൾ പിന്നീടു തുറക്കൂ. 21 നു വീണ്ടും ശ്രീനാരായണ ഗുരു സമാധിയുടെ അവധിയാണ്. 19, 20 തീയതികളിൽ കൂടി ലീവെടുത്താല്‍ പത്താം തീയതി മുതൽ 21 വരെ അവധി ആഘോഷിക്കാം.
Post Your Comments