KeralaNews

ജിഷ കൊലപാതകം : കേസില്‍ നിര്‍ണായക വഴിത്തിരിവ് അമീറിനെ കൂടാതെ കൊലപാതകത്തില്‍ ഒരു അജ്ഞാതനും പങ്ക് ?

കൊച്ചി : ജിഷയെ കൊലപ്പെടുത്തിയത് തനിച്ചല്ലെന്ന് പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ മൊഴി. സുഹൃത്ത് അനാറുല്‍ ഇസ്‌ലാമിനും കൊലപാതകത്തില്‍ പങ്കുണ്ട്. താനും അനാറും ചേര്‍ന്നാണ് ജിഷയെ കൊലപ്പെടുത്തിയത്. അനാര്‍ ജിഷയെ മാരകമായി ആക്രമിച്ചുവെന്നും അമീര്‍ മൊഴി നല്‍കി. എന്നാല്‍ ഇതു അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല. അനാറിന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി.

അതേസമയം, ദിവസങ്ങളോളം തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. നാലു ദിവസത്തിലേറെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും കൊല നടത്താന്‍ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷര്‍ട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല. അതിനാല്‍ അമീറിന് മറ്റാരുടെയോ സഹായം ലഭിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.

shortlink

Post Your Comments


Back to top button