ന്യൂഡല്‍ഹി: എന്‍.എസ്.ജി (ആണവ വിതരണ ഗ്രൂപ്പ്)യില്‍ അംഗമാവാനുള്ള ശ്രമത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മിസൈല്‍ ടെക്‌നോളജി നിയന്ത്രണ സമിതിയില്‍ (എം.ടി.സി.ആര്‍)അംഗമാവാനുള്ള ശ്രമവുമായി ഇന്ത്യ മുന്നോട്ട് പോകുകയാണ്.
അംഗത്വത്തിനുള്ള യോഗ്യതാ പത്രം വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ നാളെ (തിങ്കളാഴ്ച) മിസൈല്‍ സാങ്കേതിക നിയന്ത്രണ സമിതിക്ക് കൈമാറും. ഇപ്പോള്‍ 34 അംഗങ്ങളാണ് എം.ടി.സി.ആറില്‍ ഉള്ളത്.
എന്‍.എസ്.ജി, എം.ടി.സി.ആര്‍, ആസ്‌ട്രേലിയ ഗ്രൂപ്പ്, വസനെര്‍ കരാര്‍ എന്നീ നാല് സമിതികളില്‍ അംഗമാവാനാണ് ഇന്ത്യഇപ്പോള്‍ ശ്രമിക്കുന്നത്.
അമേരിക്കയുമായുള്ള ആണവകരാറിന് പിന്നാലെയാണ് ആണവ സമിതികളില്‍ അംഗമാവാനുള്ള ശ്രമം ഇന്ത്യ തുടങ്ങിയത്.
2015 ഏപ്രിലില്‍ ആണവ കരാറിലെ ബാധ്യതാ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷമാണ് ഇന്ത്യ എം.ടി.സി.ആറില്‍ അംഗമാവാന്‍ ശ്രമം തുടങ്ങിയത്. 2015 ഒക്‌ടോബറില്‍ ഇന്ത്യ എം.ടി.സി.ആര്‍ അംഗത്വത്തിന് ശ്രമിച്ചെങ്കിലും ഇറ്റലിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് മുടങ്ങിയിരുന്നു.
കടല്‍ക്കൊലക്കേസില്‍ നാവികരെ വിട്ടയച്ചതിനെ തുടര്‍ന്ന് ഇറ്റലിയുടെ പ്രതിഷേധം അടങ്ങിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ രണ്ടാമതും എം.ടി.സി യില്‍ അംഗമാകാന്‍ പോകുന്നത്.
നടപടിക്രമങ്ങള്‍ ഏകദേശം പൂര്‍ത്തിയായതേടെ തിങ്കളാഴ്ച ഇന്ത്യക്ക് അംഗത്വം ലഭിക്കുമെന്നാണ് പ്രതീക്ഷ. അംഗത്വം ലഭിക്കുന്നതോടെ ഇന്ത്യക്ക് നൂതന മിസൈല്‍ സാങ്കേതികവിദ്യയും നിരീക്ഷണത്തിനുള്ള ഡ്രോണുകള്‍ വാങ്ങാന്‍ കഴിയും.
Post Your Comments