ബംഗലൂരു ● മൂന്നാമതും വിവാഹത്തിനൊരുങ്ങിയ യുവാവിന്റെ ആദ്യഭാര്യമാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ അഎല്പ്പിചു. തെക്ക് പടിഞ്ഞാറന്‍ ബെംഗലൂരുവിലെ നാഗര്‍ഭാവിയിലാണ് സംഭവം. ടാക്സി ഡ്രൈവറായ കലിംഗാപുര സ്വദേശി വ്രാജേഷ് എന്ന 28 കാരനാണ് ഭാര്യമാരുടെ തല്ല് കിട്ടിയത്. ഭാര്യമാരുടെ പരാതിയില്‍ പോലീസ് ഇയാള്‍ക്കെതിറെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.
2014 ല്‍ ദൊഡ്ഡ്ബലാപൂര്‍ സ്വദേശിനിയായ 20 കാരിയുമായായിരുന്നു വ്രാജേഷിന്റെ ആദ്യവിവാഹം. ഈ ബന്ധത്തില്‍ ഇവര്‍ക്ക് നാല് മാസം പ്രായമുളള കുട്ടിയും ഉണ്ട്. ആര്‍ ആര്‍ നഗറിലാണ് ഇവര്‍ താമസിച്ചിരുന്നത്. കുറച്ച് കാലത്തിന് ശേഷം ഇയാള്‍ ഹൊസ്കോട്ടെ സ്വദേശിനിയായ മറ്റൊരു യുവതിയെയും വിവാഹം ചെയ്തു. ഈ യുവതി ഇപ്പോള്‍ ഗര്‍ഭിണിയാണ്. ധനജ്ഞയ് എന്ന് പേര് മാറ്റിപ്പറഞ്ഞാണ് ഇയാള്‍ രണ്ടാം വിവാഹം ചെയ്തത്.
കംഗാലിപുരയില്‍ വെച്ച് 19 കാരിയായ പെണ്‍കുട്ടിയുമായി ഇയാള്‍ അടുത്തിടെ പരിചയത്തിലായി. ഈ പെണ്‍കുട്ടിയെയും വിവാഹം കഴിക്കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം ലംഘിക്കപ്പെട്ടതോടെ യുവതി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.
കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ വ്രജേഷ് രണ്ട് ഭാര്യമാരെയും കൂട്ടി നാഗര്‍ഭാവിയിലുള്ള വീട്ടില്‍ താമസം തുടങ്ങി. തന്നോട് വാഗ്ദാനം ചെയ്തത് പ്രകാരം വിവാഹം നടത്തണമെന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം. ഇത് വ്രാജേഷ് സമ്മതിക്കുകയും ചെയ്തു. ഇതറിഞ്ഞ ആദ്യത്തെ രണ്ട് ഭാര്യമാരും ചേര്‍ന്ന് വ്രാജേഷിനെ തല്ലി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Post Your Comments