NewsIndia

സ്‌കൂളുകളിൽ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മൂന്ന് സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാമെന്ന ഉത്തരവ് ചര്‍ച്ചയാകുന്നു. കൊല്‍ക്കത്തയിലെ അശോക് ഹാള്‍ ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ മൊബൈല്‍ഫോണുകള്‍ കൊണ്ടുവരാമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മൊബൈല്‍ഫോണ്‍ സൈലന്റ് മോഡില്‍ വെക്കുക എന്ന ഒറ്റ ഡിമാന്റ് മാത്രമാണ് സ്‌കൂള്‍ വെക്കുന്നത്.

ഇതിനെ അനുകൂലിച്ചും പ്രതിരോധിച്ചും നിരവധി അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. വിലപിടിപ്പുള്ള ഫോണ്‍ ആവശ്യപ്പെട്ട് വീട്ടില്‍ കുട്ടികള്‍ പ്രശ്‌നമുണ്ടാക്കുകയും ചെയ്യുമെന്നും ഫോൺ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പറയുമ്പോൾ സ്‌കൂളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ വീട്ടുകാരെ ഉടന്‍ അറിയിക്കാന്‍ മൊബൈല്‍ഫോണ്‍ ഉണ്ടെങ്കില്‍ സാധിക്കുമെന്ന് ചില രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിലേക്ക് പോകുന്ന വഴിയിലും ആരെങ്കിലും പ്രശ്‌നമുണ്ടാക്കിയാല്‍ കയ്യിലുള്ള മൊബൈല്‍ഫോണ്‍ ഉപകരിക്കുമെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം.

shortlink

Post Your Comments


Back to top button