NewsIndia

ആളുകള്‍ നോക്കിനില്‍ക്കെ മുന്‍ എം.എല്‍.എ ഭാര്യയെ തല്ലി ചതച്ചു

ബെംഗളൂരു :സിനിമാരംഗങ്ങളെ വെല്ലുന്ന പ്രകടനത്തിനാണ് കഴിഞ്ഞ ദിവസം നഗരത്തിലെ എല്‍.എച്ച് പോലീസ് സ്റ്റേഷന്‍ പരിസരം സാക്ഷ്യം വഹിച്ചത്. ജനപ്രതിനിധിയായിരുന്ന ആള്‍ പോലീസുകാരുള്‍പ്പെടെയുളളവര്‍ നോക്കിനില്‍ക്കെ ഭാര്യയെ തല്ലി ചതയ്ക്കുകയായിരുന്നു. മുഡിഗെരെ മണ്ഡലം മുന്‍ എം.എല്‍.എ എം.പി കുമാരസ്വാമിയാണ് ഭാര്യയും അസിസ്റ്റന്റ് എന്‍ജിനീയറുമായ സവിതയെ പരിസരം നോക്കാതെ മര്‍ദ്ദിച്ചത്. ഒടുവില്‍ പോലീസുകാര്‍ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.

സവിതയുടെ ബന്ധുക്കള്‍ പോലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധവുമായെത്തിയതും പോലീസിനെ കുഴക്കി. ആറു മാസം മുന്‍പാണ് ഹാസന്‍ സ്വദേശിയായ യുവതിയുമായി എം.എല്‍.എയ്ക്ക് ബന്ധമുണ്ടെന്നു തെളിയിക്കുന്ന ഓഡിയോ സവിതയ്ക്കു ലഭിച്ചത്. പിന്നീട് ഇരുവരും രണ്ടിടങ്ങളിലായിട്ടായിരുന്നു താമസം. എല്‍.എച്ച് പോലീസ് സ്റ്റേഷനുസമീപമുള്ള ഗസ്റ്റ്ഹൗസിലാണ് കുമാരസ്വാമി താമസിച്ചിരുന്നത്. പിണക്കം മാറ്റി ഭര്‍ത്താവിനെ വീട്ടിലേയ്ക്കു കൂട്ടികൊണ്ടു പോവാനാണ് സവിത ഗസ്റ്റ് ഹൗസിലെത്തിയത് . ഒപ്പം രണ്ടു പോലീസുകാരെയും കൂട്ടുകയായിരുന്നു. ഭാര്യയെ കണ്ടപ്പോള്‍ കുമാരസ്വമി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സവിത കാറിന്റെ താക്കോല്‍ പിടിച്ചു വാങ്ങിയതാണ് കുമാരസ്വാമിയെ പ്രകോപിപ്പിച്ചത്. തനിക്ക് പരാതിയില്ലെന്നും തങ്ങളുടേത് കുടുംബ പ്രശ്‌നമാണെന്നുമാണ് യുവതി പിന്നീട് പോലീസിനോട് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button