ബാങ്കോക്ക് : ശരീര ഭാരം കുറയ്ക്കാന്‍ വ്യത്യസ്ത വ്യായാമവുമായി ചൈനക്കാരന്‍. ജിമ്മിലും ഡയറ്റിലുമായി തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ ഉപായവുമായാണ് ജിലിന്‍ സ്വദേശിയായ കോങ് യാന്‍ എന്ന 54കാരന്‍ എത്തുന്നത്. കഴിഞ്ഞ കുറേ നാളുകളായി നാല്‍പത് കിലോ ഭാരമുള്ള കല്ല് തലയില്‍ ചുമന്ന് ദിവസവും രാവിലെയും വൈകീട്ടും നടക്കുകയാണ് കോങ് യാന്‍ ചെയ്യുന്നത്.
115 കിലോയാണ് ഇദ്ദേഹത്തിന്റെ ഭാരം. ഭക്ഷണം നിയന്ത്രിക്കുന്നതിനൊപ്പം തന്നെ കല്ല് ചുമന്ന് നടന്നാല്‍ ശരീര ഭാരം കുറഞ്ഞ് ഗ്ലാമറാകുമെന്ന് ഒരു ബന്ധുവാണ് ഇദ്ദേഹത്തോട് പറഞ്ഞത്. ഒന്നു പരീക്ഷിക്കാമെന്നു തന്നെ കോങ് യാന്‍ തീരുമാനിച്ചു. വീടിന് സമീപമുള്ള നഗര വീഥികളും മറ്റുമാണ് ഇദ്ദേഹം തെരഞ്ഞെടുത്തത്. ചിലപ്പോഴൊക്കെ ക്ഷേത്രങ്ങളിലെ കുത്തനെയുള്ള പടികള്‍ ഇദ്ദേഹം കല്ലും ചുമന്ന് കയറുകയും ഇറങ്ങുകയും ചെയ്യും.
തുടക്കത്തില്‍ 15 കിലോ ഭാരമുള്ള കല്ലായിരുന്നു കോങ് യാന്‍ തലയില്‍ ചുമന്നത്. തുടര്‍ന്ന് കല്ലിന്റെ ഭാരം കൂട്ടുകയായിരുന്നു. കല്ല് ചുമന്നുള്ള തന്റെ വ്യായാമം തുടങ്ങിയ ശേഷം 30 കിലോ ഭാരം കുറഞ്ഞുവെന്ന് കോങ് പറയുന്നു. ശരീര ഭാരം ശരിക്കും കുറയുന്നതുവരെ കല്ലു ചുമന്നുള്ള തന്റെ വ്യായാമം തുടരുമെന്നും ഇദ്ദേഹം പറയുന്നു.
Post Your Comments