തിരുവനന്തപുരം ● സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് മുഖേന നടത്തുന്ന സഹകരണ റംസാന് വിപണിയില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭിക്കും. ജയ അരി – 25 രൂപ, കുറുവ അരി – 25 രൂപ, അരി മട്ട – 24 രൂപ എന്നിവ (കാര്‍ഡ് ഒന്നിന് അഞ്ച് കിലോഗ്രാം വരെ) പച്ചരി – 23 (കാര്‍ഡ് ഒന്നിന് രണ്ടുകിലോ ഗ്രാം) പഞ്ചസാര – 22 (കാര്‍ഡ് ഒന്നിന് ഒരു കിലോഗ്രാം) ചെറുപയര്‍ – 74 (കാര്‍ഡ് ഒന്നിന് 500 ഗ്രാം) വന്‍കടല – 43 (കാര്‍ഡ് ഒന്നിന് ഒരു കിലോഗ്രാം) ഉഴുന്ന് – 66 (കാര്‍ഡ് ഒന്നിന് 500 ഗ്രാം), വന്‍പയര്‍ – 45 (കാര്‍ഡ് ഒന്നിന് ഒരു കിലോഗ്രാം), തുവരപരിപ്പ് – 65 രൂപ, മുളക് – 75 രൂപ, മല്ലി – 92 രൂപ എന്നിവ (കാര്‍ഡ് ഒന്നിന് 500 ഗ്രാം), വെളിച്ചെണ്ണ – 88 രൂപ (കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍) എന്നിവയാണ് സബ്സിഡി നിരക്കില്‍ ലഭിക്കുക. സഹകരണ റംസാന് വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച (ജൂണ്‍-26) ഉച്ചയ്ക്ക് 2.30ന് ചാവക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സഹകരണ മന്ത്രി എ.സി മൊയ്തീന് നിര്‍വഹിക്കും. കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇന്നു മുതല്‍ ജൂലൈ അഞ്ചുവരെയാണ് സഹകരണ വകുപ്പിന്റെ റംസാന് വിപണി.
Post Your Comments