ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ ഭീകര സംഘടനയായ ഐ.എസിനും സന്തോഷം. ബ്രിട്ടന്‍ പുറത്തു പോകുന്നതോടെ നിശ്ചലാവസ്ഥയിലാകുന്ന യൂറോപ്യന്‍ സാമ്പത്തിക മേഖലയെ കൂടുതല്‍ തളര്‍ത്താന്‍ ഈ രാജ്യങ്ങളില്‍ ഭീകരാക്രമണം സംഘടിപ്പിക്കുമെന്ന് ഐ.എസ് ഭീഷണി മുഴക്കി. ഐ.എസ് തീവ്രവാദികള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ നുഴഞ്ഞ് കയറിയ ഒരു കൂട്ടം അന്വേഷണ സംഘമാണ് ഇവരുടെ ആശയവിനിമയം പിടിച്ചെടുത്തത്. ഇതനുസരിച്ച് ഹിതപരിശോധനയോടു കൂടി സ്തംഭനാവസ്ഥയിലായ സാമ്പത്തിക മേഖലയെ തകര്‍ക്കാന്‍ യൂറോപ്പിന്റെ ഹൃദയഭാഗത്ത് തന്നെ ആക്രമണം നടത്തണമെന്നാണ് ഐ.എസ് അനുയായികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. 43 വര്‍ഷം യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ ബ്രിട്ടന്‍ ഹിതപരിശോധനയിലൂടെയാണ് യൂണിയനില്‍ നിന്ന് പുറത്തു പോകാനുള്ള തീരുമാനമെടുത്തത്. ഹിതപരിശോധനയില്‍ 48 ശതമാനം പേര്‍ ബ്രിട്ടന്‍ തുടരണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും 52 ശതമാനത്തിന്റെയും അഭിപ്രായം യൂണിയനില്‍ നിന്നും പുറത്ത് പോകണമെന്ന് തന്നെയായിരുന്നു
Post Your Comments