India

പ്രതിരോധ മേഖലയില്‍ ചരിത്രം കുറിച്ച് ഇന്ത്യ

നാസിക് : ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ് വഹിച്ചുകൊണ്ട് ലോകത്താദ്യമായി സുഖോയ് 30 എംകെഐ പോര്‍വിമാനം വിജയകരമായി പറന്നു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍)ന്റെ നാസികിലെ വിമാനത്താവളത്തില്‍ വച്ചായിരുന്നു പരീക്ഷണം.

ലോകത്തു തന്നെ ആദ്യമായാണ് 2500 കിലോ ഭാരമുള്ള സൂപ്പര്‍സോണിക് മിസൈല്‍ ഒരു പോര്‍വിമാനത്തില്‍ ഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ സഹായത്തോടെയാണ് പോര്‍വിമാനത്തില്‍ ബ്രഹ്മോസ് ഘടിപ്പിച്ചത്. മിസൈലും വഹിച്ച് 45 മിനിറ്റോളം വിമാനം പറന്നു. ചെലവു കുറഞ്ഞ തദ്ദേശ സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തിയത്. ഏതാണ്ട് 40 സുഖോയ് 30 എംകെഐ പോര്‍വിമാനങ്ങളാണ് ഇത്തരത്തില്‍ പരിഷ്‌കരിക്കാനുള്ളത്. വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍, വിങ് കമാന്‍ഡര്‍ എം.എസ്. രാജു എന്നിവരാണ് വിമാനം പറത്തിയത്.

shortlink

Post Your Comments


Back to top button