Kerala

തലസ്ഥാന നഗരിയില്‍ നാല് മേല്‍പ്പാതകള്‍ കൂടി വരുന്നു

തിരുവനന്തപുരം ● തിരുവനന്തപുരം നഗരത്തില്‍ നാല് പുതിയ ഫ്ലൈ ഓവറുകള്‍ കൂടി നിര്‍മ്മിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. നഗരത്തില്‍ ഏറെ തിരക്കേറിയ ശ്രീകാര്യം, ഉള്ളൂര്‍, പട്ടം, തമ്പാനൂര്‍ എന്നിവിടങ്ങളിലാണ് പുതിയ മേല്‍പ്പാതകള്‍ വരുന്നത്. ഇവയുടെ നിര്‍മ്മാണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും ഗവര്‍ണര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ച നയപ്രഖ്യാപനത്തില്‍ പറയുന്നു. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിന് മുന്നോടിയായി അടിയന്തര നടപടിയെന്ന നിലയിലാണ് പുതിയ ഫ്ലൈ ഓവറുകള്‍ നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button