തിരുവനന്തപുരം ● എറണാകുളം ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ അംഗങ്ങളായിരുന്ന കോണ്‍ഗ്രസ്സിലെ എം.വി.ബെന്നി, പി.കെ.മുഹമ്മദ് കുഞ്ഞ്, ദീപ അനില്‍, ടി.ജി.ബാബു, മിനി ഷാജു, എന്‍.ഒ.ജോര്‍ജ് എന്നിവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അയോഗ്യരാക്കി ഉത്തരവായി. ഒക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 2014 ആഗസ്റ്റ് 21-ന് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ഇവര്‍ പങ്കെടുത്തില്ല. ഇതിനെതുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അന്‍വര്‍ മുണ്ടേത്ത് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച വ്യത്യസ്ത ഹര്‍ജികളിന്മേലാണ് പൊതു ഉത്തരവ്. ഇതു പ്രകാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും ഇവരെ ആറു വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്.
Post Your Comments